Mon. Dec 23rd, 2024
തിരുവനന്തപുരം:

 
എറണാകുളത്ത് വഴിയോരത്ത് ബിരിയാണിക്കച്ചവടം ചെയ്യുന്ന ട്രാൻസ്‌ജെൻഡർ സജനയ്ക്കു നേരെ സാമൂഹികവിരുദ്ധർ നടത്തിയ ആക്രമണത്തിൽ യുവജനക്കമ്മീഷൻ സ്വമേധയാ കേസ് എടുക്കുകയും, സജനയ്ക്ക് ആവശ്യമായ സുരക്ഷാസഹായങ്ങൾ ഉറപ്പാക്കാൻ ജില്ല പോലീസ് മേധാവിയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

ട്രാൻസ്‌ജെൻഡർ വിഭാഗം ഉൾപ്പെടെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഒരു പുരോഗമന ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല എന്ന് യുവജനക്കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം പറഞ്ഞു.

സജനയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ സഹായവാഗ്ദാനം നൽകിയിരുന്നു. സാമൂഹികനീതി വകുപ്പിന്റെ കേരള സാമൂഹ്യസുരക്ഷാമിഷൻ വി കെയർ വഴി സജനയ്ക്ക് സാമ്പത്തികസഹായം നൽകുമെന്ന് മന്ത്രി പറഞ്ഞു.

വാർത്തയറിഞ്ഞതോടെ നിരവധി പേർ സജനയ്ക്ക് സഹായവുമായി മുന്നോട്ടുവന്നിട്ടുണ്ട്.

വഴിയോരത്ത് ബിരിയാണിക്കച്ചവടം നടത്തിയിരുന്ന തന്നെ ചിലർ ആക്രമിക്കുകയും കച്ചവടം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിനെക്കുറിച്ച് സജന ഫേസ്ബുക്കിൽ ലൈവായി പറഞ്ഞിരുന്നു.

സജനയുടെ ഫെയ്സ്ബുക്കിൽ നിന്നും:-