Sun. Dec 22nd, 2024
കൊച്ചി:

 
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കേസ്സിൽ സിബിഐ കേസ് ഡയറി ഹൈക്കോടതിയ്ക്കു കൈമാറി. കേസ് ഡയറി കോടതിയിൽ സമർപ്പിക്കാമെന്ന് സിബിഐ വ്യാഴാഴ്ച അറിയിച്ചിരുന്നു. ഇതുവരെയുള്ള അന്വേഷണത്തിന്റെ പരിശോധനയ്ക്ക് വേണ്ടിയാണ് ഡയറി കൈമാറിയത്.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും യൂണിടാക്കും ഹർജി സമർപ്പിച്ചിരുന്നു. കേസ് ഡയറി പരിശോധിച്ചതിനു ശേഷമായിരിക്കും അതിന്റെ വിധിയുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാവുക.

ലൈഫ് മിഷൻ പദ്ധതിയിൽ കെട്ടിടനിർമ്മാണത്തിന് സ്വർണ്ണക്കടത്ത് സംഘത്തിന്റെ സഹായത്തോടെയാണ് വിദേശസഹായം സ്വീകരിച്ചതെന്ന് സിബിഐ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു.