Sun. Feb 23rd, 2025
ചെന്നൈ:

 
തമിഴ്‌നാട്ടിൽ 2021ൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എഐഎഡി‌എംകെയുടെ സ്ഥാനാർത്ഥിയായി ഇപ്പോഴത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മത്സരിക്കും. അണ്ണാഡിഎംകെ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ഉപമുഖ്യമന്ത്രി പനീർസെൽ‌വമാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. പളനിസ്വാമിയെ സ്ഥാനാർത്ഥിയാക്കുന്നതിലാണ് സഖ്യകക്ഷിയായ ബിജെപിയ്ക്കും താത്പര്യം.

പാർട്ടിയിൽ വിഭാഗീയത കനത്ത സാഹചര്യത്തിലാണ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പനീർ സെൽ‌വം പിന്മാറിയത്. പാർട്ടിനേതാക്കളിൽ ഭൂരിഭാഗവും പളനിസ്വാമിയ്ക്കൊപ്പമാണ്.

പാർട്ടിയുടെ ഭരണകാര്യങ്ങൾ തീരുമാനിക്കാൻ പതിനൊന്നംഗ സ്റ്റിയറിങ്ങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.