Mon. Dec 23rd, 2024
തൃശ്ശൂർ:

 
കുന്നംകുളത്ത് സിപി‌എം നേതാവിനെ വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. സനൂപിനെ കുത്തിക്കൊന്ന കേസ്സിലെ മുഖ്യപ്രതി നന്ദൻ ആണ് അറസ്റ്റിലായത്. ഇയാൾ തൃശ്ശൂരിൽ ഒളിവിൽ കഴിയുകയായിരുന്നു.

ഇയാൾക്കുവേണ്ടി പോലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ കേസ്സിൽ ഉൾപ്പെട്ട മറ്റു മൂന്നുപേരെ ഇനിയും കണ്ടെത്തിയിട്ടില്ല.

ഞായാറാഴ്ച രാത്രിയാണ് സനൂപിനെ അക്രമികൾ കുത്തിക്കൊന്നത്. സനൂപിന്റെ സുഹൃത്തുക്കൾക്കും അക്രമത്തിൽ പരിക്കേറ്റിരുന്നു.