Mon. Dec 23rd, 2024
തൃശ്ശൂർ:

 
കുന്നംകുളത്ത് സിപിഐഎം നേതാവ് സനൂപ് കുത്തേറ്റു മരിച്ച സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. നന്ദൻ, സതീഷ്, അഭയരാജ്, ശ്രീരാഗ് എന്നിവരാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവർ പോലീസിന് മൊഴി നൽകി. ആക്രമണം നടത്തിയത് ബിജെപി – ബജ്‌റംഗ്‌ദൾ പ്രവർത്തകരാണെന്ന് മന്ത്രി എ സി മൊയ്ദീൻ പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് സനൂപ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ സനൂപിന്റെ കൂട്ടുകാർക്കും പരിക്കേറ്റിരുന്നു.