Mon. Dec 23rd, 2024
വാഷിങ്‌ടൺ:

 
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. കൊറോണ വൈറസ് പോസിറ്റീവ് ആയതിനെത്തുടർന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ചികിത്സയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി വൈറ്റ് ഹൌസ് അറിയിച്ചു.

അമേരിക്കൻ പ്രസിഡന്റ് മേരിലാൻഡിലെ ബെഥേസ്ശയിലുള്ള വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിലേക്ക് മാറിയതായി വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി കെയ്‌ലി മാക്ഇനാനി പറഞ്ഞു.

തനിക്കും പത്നി മെലാനിയയ്ക്കും കൊവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതായി ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച ഒരു ട്വീറ്റിലൂടെയാണ് അറിയിച്ചത്.