Wed. Jan 22nd, 2025
തിരുവനന്തപുരം:

 
മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെയെടുത്ത സസ്പെൻഷൻ നടപടി പിൻ‌വലിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഡോക്ടർമാരും നഴ്സുമാരുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ഡോക്ടർമാരും നഴ്സുമാരും സമരം തുടരും. ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്കരിച്ച് സമരം ചെയ്യും.

സസ്പെൻഷൻ നടപടിക്കെതിരെ പ്രതിഷേധിച്ച് ഡോക്ടർമാരും നഴ്സുമാരും തെരുവിലിറങ്ങിയതിനെത്തുടർന്നാണ് ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചത്. കെജിഎംസിടിഎ ഇന്നു രാവിലെ റിലേ സത്യാഗ്രഹം തുടങ്ങും. നഴ്സുമാർ ഇന്ന് തിരുവനന്തപുരം ജില്ലയിൽ കരിദിനമാചരിക്കും.