Wed. Jan 22nd, 2025
തിരുവനന്തപുരം:

 
ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ സമർപ്പിച്ച എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ ഹൈക്കോടതിയിൽ ഹരജി നൽകി. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ ഏജൻസിയുടെ അന്വേഷണത്തിനെതിരെയാണ് ഹർജി നൽകിയത്. സിബിഐ ചുമത്തിയ വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ 35 ആം വകുപ്പും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 120 ബി (ക്രിമിനൽ ഗൂഢാലോചന) വകുപ്പും നിലനിൽക്കില്ലെന്നാണ് സർക്കാർ നൽകിയ ഹർജിയിൽ പറയുന്നത്.

ഈ കേസിൽ സിബിഐ റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യമാണ് സർക്കാർ ഉന്നയിക്കുന്നത്. സിബിഐയുടെ എഫ്ഐആർ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്നും സർക്കാർ ഹർജിയിൽ പറയുന്നു. 140 അപ്പാർട്ട്മെന്റിന്റെ നിർമ്മാണക്കരാർ റെഡ് ക്രസന്റും യൂണിടാക്കും തമ്മിലാണ്. ഇതിൽ കേരളസർക്കാരിന് പങ്കില്ലെന്നും ഹർജിയിൽ വിശദീകരിക്കുന്നു.