Mon. Dec 23rd, 2024
തിരുവനന്തപുരം:

 
കോടതിയിൽ കുറ്റം സമ്മതിക്കാൻ തയ്യാറാണെന്ന് തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതി സന്ദീപ് നായർ. മുഴുവൻ വിവരങ്ങളും വെളിപ്പെടുത്താമെന്നും എന്നാൽ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും സന്ദീപ് നായർ എൻഐഎ കോടതിയിൽ അറിയിച്ചു. സിആർപിസി 164 പ്രകാരം സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി ഉത്തരവിട്ടു.

കുറ്റസമ്മതം നടത്തിയതുകൊണ്ട് ശിക്ഷയിൽ ഇളവ് പ്രതീക്ഷിക്കരുതെന്ന് കോടതി സന്ദീപ് നായരെ അറിയിച്ചു.

വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണ്ണം കടത്തിയ കേസ്സിലെ നാലാം പ്രതിയാണ് സന്ദീപ് നായർ. ദേശീയ അന്വേഷണ ഏജൻസിയാണ് കേസ് അന്വേഷിക്കുന്നത്.

സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ ഏജൻസി സിജെഎം കോടതിയിൽ അപേക്ഷ നൽകും.