ന്യൂഡൽഹി:
ഹാഥ്‌രസ്സിൽ പത്തൊമ്പതുകാരി കൂട്ടബലാത്സംഗത്തിനും പീഡനത്തിനും ഇരയായി മരിച്ച സംഭവത്തിൽ ആദിത്യനാഥ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
“ഇതെല്ലാം തന്നെ ദളിതരെ അടിച്ചമർത്തി സമൂഹത്തിൽ അവർക്കുള്ള സ്ഥാനം മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ നാണംകെട്ട തന്ത്രമാണ്.” രാഹുൽ ഗാന്ധി തന്റെ ട്വിറ്ററിൽ കുറിച്ചു. തന്റെ പോരാട്ടം നീചമായ ഇത്തരം ചിന്തകൾക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.
“ഭാരതത്തിലെ ഒരു മകൾ ബലാത്സംഗം ചെയ്യപ്പെടുന്നു. വസ്തുതകൾ അടിച്ചമർത്തപ്പെടുന്നു. അവസാനം ശവസംസ്കാരത്തിനുള്ള അവകാശവും അവളുടെ കുടുംബത്തിൽ നിന്ന് തട്ടിയെടുക്കപ്പെടുന്നു. അത് അധിക്ഷേപകരവും അന്യായവുമാണ്.” രാഹുൽ ഗാന്ധി മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
ये सब सिर्फ़ दलितों को दबाकर उन्हें समाज में उनका ‘स्थान’ दिखाने के लिए UP सरकार की शर्मनाक चाल है।
हमारी लड़ाई इसी घृणित सोच के ख़िलाफ़ है।#HathrasHorrorShocksIndia pic.twitter.com/b6Gym5HbUd
— Rahul Gandhi (@RahulGandhi) September 30, 2020
भारत की एक बेटी का रेप-क़त्ल किया जाता है, तथ्य दबाए जाते हैं और अन्त में उसके परिवार से अंतिम संस्कार का हक़ भी छीन लिया जाता है।
ये अपमानजनक और अन्यायपूर्ण है।#HathrasHorrorShocksIndia pic.twitter.com/SusyKV6CfE
— Rahul Gandhi (@RahulGandhi) September 30, 2020