Mon. Dec 23rd, 2024
ന്യൂഡൽഹി:

 
ഉത്തർപ്രദേശിലെ ഹാഥ്‌രസ്സിൽ ബലാത്സംഗത്തിനിരയായി യുവതി മരിച്ച സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചു. മുഖ്യമന്ത്രിയായി തുടരാൻ ആദിത്യനാഥിന് ധാർമ്മിക അവകാശമില്ലെന്ന് പ്രിയങ്ക പറഞ്ഞു.

ആദിത്യനാഥിനോട് രാജിവയ്ക്കാനും അവർ ആവശ്യപ്പെട്ടു. ‘ആദിത്യനാഥ് രാജിവയ്ക്കുക. ഇരയെയും അവളുടെ കുടുംബത്തെയും സംരക്ഷിക്കുന്നതിനുപകരം, മരണത്തിനു ശേഷം പോലും മനുഷ്യാവകാശലംഘനമാണ് നടന്നത്. അതിനു നിങ്ങളുടെ സർക്കാർ പങ്കാളികളായി. മുഖ്യമന്ത്രിയായി തുടരാൻ നിങ്ങൾക്ക് ധാർമ്മിക അവകാശമില്ല,’ എന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റിലൂടെ പറഞ്ഞു.