Thu. Apr 10th, 2025 10:09:46 AM
ന്യൂഡൽഹി:

 
എസ്എൻസി ലാവ്‌ലിൻ അഴിമതിക്കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പിണറായി വിജയനേയും മറ്റു പ്രതികളേയും കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐയും, കുറ്റവിമുക്തരാക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് നിലവിലുള്ള പ്രതികളും നൽകിയിട്ടുള്ള ഹർജികളാണ് ഇന്ന് പരിഗണിക്കുക.

2017 ഓഗസ്റ്റ് 23നാണ് പിണറായി വിജയനെയും കെഎസ്ഇബി ഉദ്യോഗസ്ഥരായ കെ മോഹന ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെയും കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഇത് ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. ഇതോടൊപ്പം വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച ഉദ്യോഗസ്ഥരുടെ ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.