Fri. Dec 27th, 2024
തിരുവനന്തപുരം:

 
സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബിൽ വീഡിയോ ഇറക്കിയ വിജയ് പി നായരെ പോലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തു. ആക്ടിവിസ്റ്റായ ശ്രീലക്ഷ്മി അറയ്ക്കലിന്റെ പരാതിയെത്തുടർന്നാണ് നടപടി. ആദ്യം ഇയാൾക്കെതിരെ കർശനവകുപ്പുകൾ ചുമത്തിയിരുന്നില്ല. പിന്നീട് ഐ ടി ആക്ട് പ്രകാരമുള്ള വകുപ്പുകൾ കൂടെ ചേർക്കുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇയാൾ സംപ്രേഷണം ചെയ്ത യൂട്യൂബ് വീഡിയോകള്‍ നീക്കം ചെയ്യാൻ പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് യൂട്യൂബിനെ സമീപിക്കും. കോടതിയുടെ അനുവാദം വാങ്ങിയ ശേഷം ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും.

വിജയ് പി നായരെ തല്ലിയെന്ന കേസ്സിൽ ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുൾപ്പെടെയുള്ളവർ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.