മുംബൈ:
തെക്കൻ മുംബൈയിലെ ഒരു എംഎൽഎ ഹോസ്റ്റൽ കെട്ടിടത്തിൽ ബോംബ് സ്ഥാപിച്ചതായി സിറ്റി പോലീസിന് ഫോൺ ലഭിച്ചതിനെത്തുടർന്ന് ഹോസ്റ്റൽ ഒഴിപ്പിച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാൽ, സ്ഥലത്ത് നടത്തിയ തിരച്ചിലിനുശേഷം ബോംബ് കണ്ടെത്തിയില്ലെന്നും ഫോൺ കോൾ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടേറിയറ്റിന് സമീപം സ്ഥിതിചെയ്യുന്ന ആകാശവാണി എംഎൽഎ ഹോസ്റ്റലിനുള്ളിൽ ഒരു ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് തിങ്കളാഴ്ച രാത്രി, അജ്ഞാതർ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി ഹോസ്റ്റലിലെ മുറികളിലുണ്ടായിരുന്ന 150 ഓളം പേരെ പുറത്തെത്തിച്ചു.
എന്നാൽ, തിരച്ചിൽ നടത്തിയ പോലീസും ബോംബ് ഡിസ്പോസൽ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്നും വ്യാജസന്ദേശം ആയിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.