എറണാകുളം:
പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണജോലികൾ ആരംഭിച്ചു. അതിന്റെ ഭാഗമായി പാലം പൊളിച്ചുതുടങ്ങി. പാലത്തിലെ ടാർ ഇളക്കിമാറ്റുന്ന ജോലിയാണ് ആദ്യം ചെയ്യുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടേയും ഡി എം ആർ സിയുടേയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പാലം പൊളിച്ചു പണിയാൻ സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്.
പൊതുജനവികാരവും സർക്കാർ നിർദ്ദേശവും കണക്കിലെടുത്താണ് പാലം പുനർനിർമ്മാണം അടിയന്തരമായി ആരംഭിക്കാൻ ഊരാളുങ്കൽ സൊസൈറ്റി തീരുമാനിച്ചത്. എട്ടു മാസത്തിനകം പണി പൂർത്തിയാക്കും.
മെട്രോമാൻ ഇ ശ്രീധരനാണ് പാലം പുനർനിർമ്മാണത്തിന്റെ മേൽനോട്ടച്ചുമതല. പറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്ന് ശ്രീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.