തിരുവനന്തപുരം:
യൂട്യൂബിലൂടെ സ്ത്രീകളെ മോശമായി ചിത്രീകരിച്ചയാളെ കെെയ്യേറ്റം ചെയ്ത സംബവത്തില്‍ പ്രതികരണവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സാമൂഹിക മാധ്യമങ്ങളിലൂടെ ആര്‍ക്കും ആരെയും എന്തും പറയാമെന്നാണോയെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. ഈ രാജ്യത്തെ നിയമം കുറ്റവാളികള്‍ക്കൊപ്പമാണെന്നും, നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിട്ടും ഫലം ഇല്ലാതെ വന്നപ്പോഴാണ് ഇങ്ങനൊരു വഴി സ്വീകരിച്ചതെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ ഓരോ അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കും, പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് പ്രതികരിച്ചത്. സെെബര്‍ നിയമം എന്ന് എഴുതി വെച്ചിട്ട് കാര്യമില്ല. ഭയന്ന് വീട്ടിലിരിക്കണം എന്നാണോ നിയമം പറയുന്നത്. ആത്മഹത്യ ചെയ്യാനും കണ്ണടച്ച് മിണ്ടാതിരിക്കാനും കഴിയില്ല.
വിജയ് പി. നായർ എന്ന അങ്ങേയറ്റം വൃത്തികെട്ട ഒരാളെ പിന്തുണച്ച് ഇപ്പോൾ ഇങ്ങനെയൊരു കേസ് എടുത്തത് എന്തെന്ന് എനിക്ക് മനസിലാകുന്നില്ല. ലൈംഗികവൈകൃതമുള്ള ഒരാള്‍ക്കൊപ്പമാണ് ഈ നിയമം പോകുന്നതെങ്കിൽ അത് രാജ്യത്തിന്റെ തലവിധിയാണ്. കേസ് എടുത്തതില്‍ യാതോരു വിഷമവും ഇല്ല. ചെയ്ത പ്രൃത്തിയില്‍ പൂര്‍ണ സംതൃപ്തയാണ്. ഈ കേസിൽ ജയിലിൽ പോകുന്നെങ്കിൽ തലയിൽ തുണിയിട്ടൊന്നും പോകില്ല, അന്തസായി ജീപ്പിൽ കയറിപോകുമെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.