24 C
Kochi
Saturday, November 27, 2021
Home Tags Police case

Tag: Police case

വായ്പ തിരിമറി: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി

ആലത്തൂർ ∙പഴമ്പാലക്കോട് സർവീസ് സഹകരണ ബാങ്ക് കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി നടപ്പാക്കുന്ന ‘മുറ്റത്തെ മുല്ല’ വായ്പാ പദ്ധതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പണം തിരിമറി നടത്തിയതായി പരാതി. സിഡിഎസ് അധ്യക്ഷയും അയൽക്കൂട്ടം സെക്രട്ടറിയുമായ തരൂർ ഒന്നാം വില്ലേജിലെ ഒരു ബ്രാഞ്ച് സെക്രട്ടറിക്കെതിരെയാണു പരാതി.ക്രമക്കേടു കണ്ടെത്തിയതിനെ തുടർന്നു വായ്പാ...

ആലുവ പ്രസന്നപുരം പള്ളിയില്‍ ഇടയലേഖനം വായിക്കുന്നത് തടഞ്ഞു; പൊലീസ് കേസെടുത്തു

കൊച്ചി:എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള ആലുവ പ്രസന്നപുരം പള്ളിയില്‍ ഇടയലേഖനം വായിക്കുന്നത് തടഞ്ഞ പത്തുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഇടവക വികാരിയുടെ പരാതിയിലാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്.വൈകിട്ടാണ്  ഇടവക വികാരി ഫാ. സെലസ്റ്റിന്‍ ഇഞ്ചക്കല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ആലുവ പ്രസന്നപുരം പള്ളിയിൽ ഇടയലേഖനം വായിക്കുന്നതിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍...

കൊവിഡ് നിയന്ത്രണ ലംഘനം; ബലിതർപ്പണ ചടങ്ങ് നടത്താന്‍ ശ്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്:കൊവിഡ് നിയന്ത്രണങ്ങൾ നിലനില്‍ക്കേ കോഴിക്കോട് വരയ്ക്കല്‍ കടപ്പുറത്ത് ബലിതർപ്പണ ചടങ്ങ് നടത്താന്‍ ശ്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. വരയ്ക്കല്‍ ദേവീക്ഷേത്രത്തിലെ പൂജാരികളടക്കം കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് വെള്ളയില്‍ പൊലീസ് കേസെടുത്തത്. പകർച്ചവ്യാധി നിയമപ്രകാരമാണ് കേസ്.കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുഇടങ്ങളിൽ ബലിതർപ്പണം നടത്തരുതെന്നായിരുന്നു നിര്‍ദ്ദേശം. ജനലക്ഷങ്ങളെത്തുന്ന ആലുവ മണപ്പുറത്തും ഇക്കുറി...

നിയന്ത്രണം ലംഘിച്ച് കാലിച്ചന്ത തുറന്നു; പൊലീസ്‌ കേസെടുത്തു

കുഴൽമന്ദം:കൊവിഡ്‌ നിയന്ത്രണം പാലിക്കാതെ കാലിച്ചന്ത പ്രവർത്തിപ്പിച്ചതിന് കുഴൽമന്ദം പൊലീസ്‌ കേസെടുത്തു. പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും അനുമതിയില്ലാതെയും കൊവിഡ് നിയന്ത്രണം പാലിക്കാതെയുമാണ് ബുധനാഴ്ച  കാലിച്ചന്ത തുറന്നു പ്രവർത്തിപ്പിച്ചത്‌. ചിതലി വടക്കേവീട്ടുകളം എസ് വിജീഷി(35) നെതിരെയാണ്‌ കേസെടുത്തത്‌. ശനിയാഴ്ചയാണ് സാധാരണ കുഴൽമന്ദം കാലിച്ചന്ത പ്രവർത്തിക്കാറുള്ളത്. എന്നാൽ ശനിയാഴ്ച സമ്പൂർണ ലോക്ഡൗൺ നിലനിൽക്കുന്നതിനാലാണ്‌   ബുധനാഴ്ച...

പാലക്കാട് ഹോട്ടലിൽ യുവാവിനെ ആക്രമിച്ച സംഭവം; ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

പാലക്കാട്:രമ്യ ഹരിദാസ് എംപിയും കോൺഗ്രസ് നേതാക്കളും കൊവിഡ് മാനദണ്ഡം ലംഘിച്ചു ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിച്ചതു ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചെന്ന പരാതിയിൽ മുൻ എംഎൽഎ ഉൾപ്പെടെ 6 കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. മുൻ എംഎൽഎ വിടി ബൽറാം, കെപിസിസി അംഗം പാളയം പ്രദീപ് എന്നിവരുൾപ്പെടെ...

സ്‌ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മുല്ലപ്പള്ളിക്കെതിരേ പോലിസ്‌ കേസെടുത്തു

തിരുവനന്തപുരം:പൊതുവേദിയില്‍ നടത്തിയ സ്‌‌ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ പോലിസ്‌ കേസെടുത്തു. സോളാര്‍ കേസ്‌ പരാതിക്കാരി നല്‍കിയ പരാതിയില്‍ തിരുവനന്തപുരം വനിതാപോലിസ്‌ സ്റ്റേഷനിലാണ്‌ കേസ്‌ റജിസ്‌റ്റര്‍ ചെയ്‌തത്‌. സ്‌ത്രീത്വത്തെ അപമാനിച്ചു, വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ്‌ കേസെടുത്തിരിക്കുന്നത്‌.പരാതിക്കാരി ഡിജിപിക്കു നല്‍കിയ പരാതി, അദ്ദേഹം സിറ്റി...

കളമശേരി മെഡിക്കല്‍ കോളജിനെതിരെ പൊലീസില്‍ പരാതി

കളമശേരി:കളമശേരി മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ് മൂലം മരിച്ച കൊവിഡ് രോഗിയായിരുന്ന ബൈഹക്കിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.  ജൂലൈ 24 നാണ് ആലുവ എടത്തല സ്വദേശി ബൈഹക്കി മരിച്ചത്.  മരിക്കുന്നതിന് മുമ്പ് ബൈഹക്കി ബന്ധുക്കള്‍ക്ക് അയച്ച വാട്ട്സാപ്പ് സന്ദേശത്തില്‍ പറയുന്ന കാര്യങ്ങൾ കൂടി ഉള്‍പ്പെടുത്തി സമഗ്ര അന്വേഷണം...

ഈ രാജ്യത്തെ നിയമം കുറ്റവാളികൾക്കൊപ്പമെന്ന് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം:യൂട്യൂബിലൂടെ സ്ത്രീകളെ മോശമായി ചിത്രീകരിച്ചയാളെ കെെയ്യേറ്റം ചെയ്ത സംബവത്തില്‍ പ്രതികരണവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സാമൂഹിക മാധ്യമങ്ങളിലൂടെ ആര്‍ക്കും ആരെയും എന്തും പറയാമെന്നാണോയെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. ഈ രാജ്യത്തെ നിയമം കുറ്റവാളികള്‍ക്കൊപ്പമാണെന്നും, നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിട്ടും ഫലം ഇല്ലാതെ വന്നപ്പോഴാണ് ഇങ്ങനൊരു വഴി സ്വീകരിച്ചതെന്നും...

എംസി കമറുദ്ദീന്‍ എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ്; വിശദീകരണം നല്‍കണമെന്ന് മുസ്ലിം ലീഗ്

കാസര്‍ഗോഡ്:നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. എഎല്‍എയുടെ കാസർഗോഡ് പടന്നയിലെ വീട്ടിലാണ് റെയ്‌ഡ് നടക്കുന്നത്. നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തികൊണ്ടിരിക്കുന്ന കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് നല്‍കുന്നതിന് മുന്നോടിയായി വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് വീട്ടില്‍ പരിശോധന നടത്തിയത്.ഫാഷന്‍ ഗോള്‍ഡ്...

ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരേ കേസ്

തിരുവനന്തപുരം: അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ കേസെടുത്തു. ശസ്ത്രക്രിയയ്ക്കായി സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടിയ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയുടെ പരാതിയിലാണ് ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തത്.ഫിറോസ് കുന്നംപറമ്പിനെ കൂടാതെ സാജന്‍...