Mon. Dec 23rd, 2024
തൃശൂർ:

അനില്‍ അക്കര എംഎല്‍എയ്ക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് ടിഎൻ പ്രതാപൻ എംപി. നേരിട്ടും അല്ലാതെയും എംഎല്‍എയ്ക്ക് നിരന്തരം ഭീഷണി വന്നുകൊണ്ടിരിക്കുന്നതിനാൽ പോലീസ് സുരക്ഷ വേണമെന്ന് ആവശ്യം ഉന്നയിച്ച് ടിഎൻ പ്രതാപൻ ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്തുനല്‍കി.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പുറത്തുകൊണ്ടുവന്നത് സ്ഥലം എംഎല്‍എയായ അനില്‍ അക്കരയാണ്. ഏറ്റവും ഒടുവില്‍ സിബിഐയ്ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഇപ്പോൾ വന്ന സിബിഐ അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരെ ചോദ്യം ചെയ്യാനുമുള്ള സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിൽ നേരിട്ടും അല്ലാതെയും അനില്‍ അക്കരയ്ക്ക് നേരെ ഭീഷണികള്‍ ഉയര്‍ന്നിരിക്കുന്നതെന്ന് കത്തിൽ പറയുന്നു. ഡിവൈഎഫ്ഐയും മറ്റുസംഘടനകളുമാണ് ഇതിന് പിന്നിലെന്നും ടിഎന്‍ പ്രതാപന്‍ എംപി കത്തിൽ ആരോപിക്കുന്നു.

By Arya MR