Mon. Dec 23rd, 2024
ഡൽഹി:

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 60  ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 85362 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികൾ 59,03,932 ആയി. ഇന്നലെ 1089 പേർ കൂടി മരിച്ചതോടെ ആകെ മരണം 93,379 ആയി. 48,49,584 പേർ ഇതുവരെ രോഗമുക്തരായി. 1.58 ശതമാനമാണ് നിലവിൽ രാജ്യത്തെ മരണ നിരക്ക്. 82.14 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണനിരക്ക് ഒരു ശതമാനത്തിൽ താഴെ എത്തിക്കുകയെന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.

By Arya MR