Mon. Dec 23rd, 2024
ഡൽഹി:

ബിജെപി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. എപി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ പ്രസിഡന്റായി നിയമിച്ചു. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ് വൈസ് പ്രസിഡന്റ്. രാജീവ് ചന്ദ്രശേഖർ എംപിയും ടോം വടക്കനുമാണ് പാർട്ടിയുടെ ദേശീയ വക്താക്കൾ. യുവമോർച്ചയുടെ ദേശീയ അധ്യക്ഷനായി തേജ്വസി സൂര്യ നിയമിതനായി. ബി എൽ സന്തോഷ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരും. റാം മാധവ്, മുരളീധർ റാവു എന്നിവർക്ക് സെക്രട്ടറി പദവി നഷ്ടമായി.

12 ദേശീയ ഉപാധ്യക്ഷൻമാർ, എട്ട്​ ദേശീയ ജനറൽ സെക്രട്ടറിമാർ, ഒരു ജനറൽ സെക്രട്ടറി, മൂന്ന്​ ജോയിൻറ്​ ജനറൽ സെക്രട്ടറിമാർ, 13 ദേശീയ സെക്രട്ടറിമാർ, ട്രഷറർ, ജോയിൻറ്​ ട്രഷറർ, സെൻട്രൽ ഓഫിസ്​ സെക്രട്ടറി, യുവമോർച്ച, ഒ.ബി.സി മോർച്ച, കിസാൻ മോർച്ച, എസ്​.സി മോർച്ച, എസ്​.ടി.മോർച്ച, ​ന്യൂനപക്ഷ മോർച്ച അധ്യക്ഷൻമാർ എന്നിവരെയും അഞ്ച്​ വക്താക്കളെയുമാണ്​ പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡ പ്രഖ്യാപിച്ചത്​.

രമൺ സിങ് (ഛത്തീസ്​ഗഡ്​), വസുന്ദര രാജെ​( രാജസ്​ഥാൻ), രാധാമോഹൻ സിങ്​ (ബിഹാർ), ബൈജയന്ത്​ ജെയ്​ പാണ്ഡ(ഒഡീഷ),രഘുബർദാസ്, അന്നപൂർണ ദേവി​​( ജാർഖണ്ഡ്​), രേഖ വർമ( യു.പി), മുഗുൾ ​േറായി( ബംഗാൾ), ഭാരതി ബെൻ(ഗുജറാത്ത്​), ഡി.​കെ അരുണ(തെലങ്കാന), ഛുഭ (നാഗാലാൻറ്​) തുടങ്ങിയവരെയാണ്​ ഉപാധ്യക്ഷൻമാരായി തെരഞ്ഞെടുത്തത്​.

ഭൂപേന്ദർ യാദവ്​ എം.പി (രാജസ്ഥാൻ), അരുൺ സിങ്​ എം.പി (ഉത്തർപ്രദേശ്​), കൈലാഷ്​ വിജയവർഗിയ (മധ്യപ്രദേശ്​), ദുഷ്യന്ത്​ കുമാർ ഗൗതം എം.പി (ഡൽഹി), ഡി. പുരന്ദരേ​ശ്വരി (ആന്ധ്ര പ്രദേശ്​), സി.ടി. രവി എം.എൽ.എ (കർണാടക), തരുൺ ചുഖ്​ (പഞ്ചാബ്​), ദിലീപ്​ സായ്​കിയ എം.പി (അസം) എന്നിവരാണ്​ മറ്റ്​ ദേശീയ ജനറൽ സെക്രട്ടറിമാർ.

വി. സതീഷ്​(മുംബൈ), സൗദൻ സിങ്​(റായ്​പൂർ), ശിവപ്രസാദ്​(ലഖ്​നോ) എന്നിവരെ ജോയിൻറ്​ ജനറൽ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

By Arya MR