Thu. Jan 23rd, 2025
ഡൽഹി:

കേന്ദ്ര സർക്കാർ ഇപ്പോൾ പാസാക്കിയ കര്‍ഷകനിയമങ്ങള്‍ കര്‍ഷകരെ അടിമത്തത്തിലേക്ക് നയിക്കുമെന്ന് രാഹുല്‍ ഗാന്ധി. വിവിധ കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ അനുകൂലിച്ച് ഷെയര്‍ ചെയ്ത ട്വീറ്റിലൂടെയാണ് രാഹുൽ ഗാന്ധി വീണ്ടും കർഷക ബില്ലിനെതിരെ സംസാരിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജിഎസ്ടിയെ ബില്ലുകളുമായി രാഹുല്‍ താരതമ്യപ്പെടുത്തുകയും ചെയ്തു.

‘അപര്യാപ്തമായ ജിഎസ്ടി രാജ്യത്തെ ചെറുകിട, ഇടത്തര വ്യാവസായിക സംരംഭങ്ങളെ പാടേ തകര്‍ത്തു. ഇപ്പോള്‍ അവതരിപ്പിച്ച കര്‍ഷകനിയമങ്ങള്‍ നമ്മുടെ കര്‍ഷകരെ അടിമകളാക്കും’, എന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. ഭാരത് ബന്ദിനെ അനുകൂലിക്കുന്നതായും അദ്ദേഹം ഹാഷ്ടാഗിലൂടെ അറിയിച്ചു.

By Arya MR