Fri. Nov 22nd, 2024

തിരുവനന്തപുരം:

ലൈഫ് മിഷനിലെ ക്രമക്കേട് അന്വേഷിക്കുന്നതിനായി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. എഫ്.സി.ആർ.എ സെക്ഷന്‍ 35 പ്രകാരമാണ് കേസ്. വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റുമായി ചേര്‍ന്ന് 140 അപ്പാര്‍ട്‌മെന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയിയില്‍ കേന്ദ്രാനുമതി ഇല്ലാതെ ഫണ്ട് കൈപറ്റിയതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച് അനിൽ അക്കര എംഎല്‍എയാണ് കൊച്ചി യൂണിറ്റിലെ സിബിഐ എസ്പിക്കു പരാതി നല്‍കിയത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ടിന്റെ (2010) ലംഘനം നടന്നതായാണ് പരാതിയില്‍ പറയുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സ്വർണ്ണക്കടത്ത് ‌കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയിലൂടെയാണ്‌ പുറത്തുവന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam