Mon. Dec 23rd, 2024
കോഴിക്കോട്:

ടെസ്റ്റ് പോസറ്റീവിറ്റി നിരക്ക് കൂടുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിപ്പിക്കുമെന്ന് ജില്ലാ കളക്ടർ  സാംബശിവ റാവു.  മല്‍സ്യബന്ധന തുറമുഖങ്ങള്‍, മാര്‍ക്കറ്റുകള്‍, തിരക്കുളള ടൗണുകള്‍ എന്നിവിടങ്ങളിൽ ഓരേ സമയം  പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്. ധ്രുതകർമ സേനയ്ക്കായിരിക്കും ഇതിന്‍റെ ചുമതല.  ഇത്തരം സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള ടെസ്റ്റുകളുടെ എണ്ണവും വർധിപ്പിക്കും. രോഗലക്ഷണമില്ലാത്തവർക്ക് വേണ്ടി കൂടുതൽ എഫ്എൽടിസികൾ തുടങ്ങും. വീട്ടിൽ സൗകര്യങ്ങളില്ലാത്തവരെയാണ് ഇവിടെ പ്രവേശിപ്പിക്കുകയെന്നും ജില്ലാ കളക്ടർ പറഞ്ഞു.

By Arya MR