Mon. Dec 23rd, 2024

ഡൽഹി:

കാര്‍ഷിക ബില്ലുകൾക്കെതിരായ കർഷക സമരം ശക്തമായതോടെ ദില്ലിയുടെ അതിർത്തികളിൽ പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചു. ഹരിയാന, ഉത്തർപ്രദേശ് അതിർത്തികളിൽ വൻ പൊലീസ് സന്നാഹം തന്നെയാണ് സജ്ജമാക്കിയിരിക്കുന്നത്. പഞ്ചാബിലെ കർഷകർ അമൃത്സർ – ദില്ലി ദേശീയപാത ഉപരോധിച്ചിരിക്കുകയാണ്.

പഞ്ചാബിൽ ട്രെയിൻ തടയൽ സമരവും തുടരുകയാണ്. പ്രതിഷേധത്തെ തുടർന്ന് ഹരിയാനയിൽ 15 ട്രയിനുകൾ യാത്ര നിർത്തി. കർണാടകയിലും തമിഴ്നാട്ടിലും കർഷകർ ദേശീയപാത ഉപരോധിച്ചു. ബീഹാറിൽ കർഷക സമരത്തിനെ പിന്തുണച്ച് ആർജെഡി നിരത്തിലിറങ്ങി. കാർഷിക ബില്ലുകൾ കർഷക വിരുദ്ധമാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. ട്രാക്ടറിലെത്തിയാണ് തേജസ്വി യാദവ് പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ചത്.

28ന് രാജ്ഭവനിലേക്ക് കര്‍ഷക മാര്‍ച്ചുകൾ നടത്തി ഗവര്‍ണര്‍മാര്‍ക്ക് നിവേദനം നൽകാനാണ് കോൺ​ഗ്രസിന്റഎ തീരുമാനം. രണ്ട് കോടി ഒപ്പുശേഖരണം നടത്തി രാഷ്ട്രപതിക്ക് അയക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

By Arya MR