Mon. Dec 23rd, 2024
ഡൽഹി:

വിപണിയില്‍ ആവശ്യകത വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ടും കേന്ദ്ര സര്‍ക്കാര്‍ അടുത്തഘട്ട ഉത്തേജന പാക്കേജ് ഉടനെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ എക്കാലത്തെയും തളര്‍ച്ചയിലായ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം.

മുമ്പ് പ്രഖ്യാപിച്ച  പിഎം ഗരീബ് കല്യാണ്‍ യോജന, ആത്മനിര്‍ഭര്‍ ഭാരത് എന്നീ രണ്ട് പാക്കേജുകളുമായി  താരതമ്യപ്പെടുത്തുമ്പോള്‍ നേരിട്ട് ധനവിഹിതം പൊതുവിപണിയിലെത്തിക്കുന്ന പദ്ധതികള്‍ക്കാകും മുന്‍ഗണന നല്‍കുക. താരതമ്യപ്പെടുത്തുമ്പോള്‍ നേരിട്ട് ധനവിഹിതം പൊതുവിപണിയിലെത്തിക്കുന്ന പദ്ധതികള്‍ക്കാകും മുന്‍ഗണന നല്‍കുക.

ഗ്രാമീണമേഖലയില്‍ കൂടുതല്‍ തൊഴില്‍, കാര്‍ഷിക വികസന പദ്ധതികള്‍, സൗജന്യ ഭക്ഷണ വിതരണം, പണകൈമാറ്റം എന്നിവയും പദ്ധിതയുടെ ഭാഗമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

By Arya MR