Sun. Jan 19th, 2025

കോട്ടയം:

ജോസ് കെ. മാണിയുടെ ഇടതു മുന്നണി പ്രവേശന നീക്കത്തില്‍ പ്രതിഷേധിച്ച് മുതിർന്ന നേതാവ് ജോസഫ് എം. പുതുശേരി പാർട്ടി വിടുന്നു. എല്‍ഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്ന് ജോസഫ് എം പുതുശ്ശേരി പ്രതികരിച്ചു. കേരള കേണ്‍ഗ്രസിന്‍റെ സാധാരണ പ്രവര്‍ത്തകരുടെയും സ്നേഹിതരുടെയും അഭ്യുതയകാംക്ഷികളുടെയും മനോവികാരങ്ങളെ മുറിപ്പെടുത്തുന്ന തീരുമാനമാണ ജോസ് കെ മാണിയുടേതെന്നും പുതുശേരി പറഞ്ഞു. പി.ജെ ജോസഫ് വിഭാഗത്തിലേക്ക് പോകാനാണ് അദ്ദേഹം തയ്യാറെടുക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോടിയായി പി.ജെ. ജോസഫുമായി പുതുശേരി ചർച്ച നടത്തി. വൈകാതെ വാർത്താസമ്മേളനം നടത്തി രാജി പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഇത്രയും കാലം ഉയര്‍ത്തിപ്പിടിച്ച ഒരു പൊതു രാഷ്ട്രീയ നിലപാടുണ്ട്. പെട്ടന്നൊരു ദിവസം അതിനെ തള്ളിപ്പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഉന്നതാധികാര സമിതി അംഗം കൂടിയാണ് ജോസഫ് എം പുതുശ്ശേരി. പാർട്ടിയുടെ ഉന്നതാധികാര സമിതി അടക്കമുള്ള ഫോറങ്ങളിൽ ഇടത് പ്രവേശനത്തിനുള്ള എതിർപ്പ് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

 

By Binsha Das

Digital Journalist at Woke Malayalam