Thu. Dec 19th, 2024

കൊച്ചി:

കൊവിഡിനെ തുടർന്ന് തീയറ്ററുകൾ തുറക്കാത്ത സാഹചര്യം സിനിമാപ്രേമികളെ ഏറെ വിഷമിപ്പിച്ചിരുന്നു. ഇതാ കേരളത്തിലെ സിനിമാപ്രേമികൾക്ക് ഒരു സന്തോഷവാർത്ത. ബംഗളൂരു,ഡൽഹി, മുംബൈ ഉള്‍പ്പെടെ ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിൽ ശ്രദ്ധേയമായ ഡ്രൈവ് ഇന്‍’ സിനിമാ കേരളത്തിലും എത്തുന്നു. തുറസ്സായ ഒരിടത്ത് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സമയത്ത് സ്വന്തം കാറിലെത്തി കാറിനുള്ളില്‍ തന്നെയിരുന്ന് ബിഗ് സ്ക്രീനില്‍ സിനിമ കാണാവുന്ന സംവിധാനമാണ് ഇത്.

സണ്‍സെറ്റ് സിനിമാ ക്ലബ്ബ് എന്ന കമ്പനിയാണ് കേരളത്തിലേക്ക് എത്തുന്നത്. അവരുടെ ആദ്യ പ്രദർശനം കൊച്ചിയിലും. കൊച്ചി ലേ മെറിഡിയന്‍ ഹോട്ടല്‍ ആയിരിക്കും വേദി. 15 അതിഥികള്‍ക്കാണ് ആദ്യ പ്രദർശന സൗകര്യം ഒരുക്കിയിരിക്കുന്നത്. സോയ അഖ്‍തർ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം സിന്ദഗി ന മിലേഗി ദൊബാരയാണ് ഉദ്ഘാടന ചിത്രം.

https://www.instagram.com/p/CFSJ4uVJt2H/?utm_source=ig_embed

By Athira Sreekumar

Digital Journalist at Woke Malayalam