Thu. Jan 23rd, 2025

തിരുവനന്തപുരം:

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കെഎം മാണിക്കുള്ള കഴിവ് മകനില്ലെന്ന് സിപിഐ. മാണി വിഭാഗത്തിന്‍റെ വോട്ടര്‍മാര്‍ മനസ്സുകൊണ്ട് യുഡിഎഫ് പക്ഷത്തുള്ളവരാണെന്നും സിപിഐ എക്സ്ക്യൂട്ടീവ് യോഗം വിലയിരുത്തി. ആദ്യം ജോസ് കെ മണി നയം പ്രഖ്യാപിക്കട്ടെ, എന്നിട്ട് നിലപാട് സ്വീകരിക്കാമെന്നും എക്സ്ക്യുട്ടീവ് യോഗം ചര്‍ച്ച ചെയ്തു.

അതേസമയം, മന്ത്രി കെടി ജലീലിനെയും യോഗത്തില്‍ വിമര്‍ശിച്ചു. ജലീല്‍ പറയുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കണം. പറഞ്ഞത് മാറ്റി പറയാന്‍ ഇടവരരുതെന്നും, ജലീല്‍ പക്വതയോടെ പെറുമാറണമെന്നും എക്സിക്യുട്ടീവ് യോഗം വിമര്‍ശിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരായി ഒരു തെളിവും ഇല്ല. പുകമറ സൃഷിടിക്കാനാണ് പലരും ശ്രമിക്കുന്നതെന്നും സിപിഐ ആരോപിച്ചു.

By Binsha Das

Digital Journalist at Woke Malayalam