Mon. Dec 23rd, 2024
കൊച്ചി:

പാലാരിവട്ടം പാലം നിർമ്മാണത്തിൽ ക്രമക്കേട് ഉണ്ടെങ്കിൽ കരാറുകാരൻ തന്നെ പരിഹരിക്കണമെന്ന് മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്. തന്റെ കൈകൾ ശുദ്ധമെന്ന് മുൻ മന്ത്രി ആവർത്തിച്ചു. നിർമ്മാണങ്ങളിൽ ക്രമക്കേട് നടന്നാലും ഇല്ലെങ്കിലും തകരാറ് സംഭവിക്കാറുണ്ടെന്നും ഇബ്രാഹിം കുഞ്ഞ് വിശദീകരിച്ചു. തകരാറുണ്ടെങ്കിൽ പരിഹരിക്കാൻ ഡിഫെക്ട് ലയബിലിറ്റി കരാറിൽ ഉറപ്പിച്ചിട്ടുണ്ടെന്നും മുൻമന്ത്രി പറഞ്ഞു.

താൻ സാമ്പത്തികമായി ഒന്നും നേടിയിട്ടില്ലെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. തന്നെ കുരുക്കാൻ മനഃപൂർവമായ ശ്രമം നടക്കുകയാണെന്നും അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By Arya MR