വയനാട്:
പച്ചില തേയിലയ്ക്ക് വില വർധിപ്പിച്ചത് ആശ്വാസമായിരിക്കുകയാണ് വയനാട്ടിലെയും തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെയും കര്‍ഷകര്‍ക്ക്. 22 വർഷങ്ങൾക്ക് ശേഷമാണ് വില വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഒരു കിലോ പച്ചതേയിലയുടെ വില 27 രൂപയായി വർധിപ്പിച്ചിരിക്കുകയാണ് തമിഴ്നാട് ടീ ബോര്‍ഡ്. കഴിഞ്ഞ വർഷം 10 രൂപയായിരുന്നു ഒരു കിലോയ്ക്ക് ലഭിച്ചിരുന്ന വില. പച്ചില തേയിലയ്ക്ക് വില ഇല്ലാത്തതും കൃഷി ഭൂമി മറ്റൊരു വിളയ്ക്കും അനുയോജ്യമല്ലാത്തതും കർഷകരെ ഏറെ ബുദ്ധിമുട്ടിലാഴ്ത്തിയിരുന്നു.