Wed. Jan 22nd, 2025
തിരുവനന്തപുരം:

സെക്രട്ടറിയേറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കെതിരെ നിയമ നടപടിയ്ക്ക് ഒരുങ്ങാൻ സർക്കാർ തീരുമാനിച്ചു. സെക്രട്ടറിയേറ്റിലെ പൊതുഭരണവിഭാഗം ഓഫീസിൽ നടന്ന തീപിടിത്തവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ നൽകിയെന്ന് ആരോപിച്ചാണ് സർക്കാർ നടപടി. സിആർപിസി 199 (2) വകുപ്പ് പ്രകാരമാണ് നടപടിയെടുക്കുക.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. പൊതുഭരണവിഭാഗം ഓഫീസിൽ നടന്ന തീപിടിത്തത്തിൽ സർക്കാർ വൃത്തങ്ങൾ വിശദാംശങ്ങൾ പുറത്തുവിടുന്നതിന് മുൻപ് തന്നെ നയതന്ത്ര പാഴ്‌സൽ സംബന്ധിച്ച ഫയലുകൾ കത്തിനശിച്ചു എന്ന വാർത്ത നല്കിയതിനെതിരെയാണ് നടപടി. പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും ഇത് സംബന്ധിച്ച് പരാതി നൽകുമെന്ന് സർക്കാർ അറിയിച്ചു.

 

 

By Arya MR