Sun. Apr 27th, 2025
കാസർഗോഡ്:

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎയ്ക്കെതിരെ ഏഴ് വഞ്ചന കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.  ചന്തേര സ്റ്റേഷനിൽ ആറ് വഞ്ചന കേസുകളും കാസർകോട് ടൗൺ സ്റ്റേഷനിൽ ഒരു കേസുമാണ് ജ്വല്ലറി ചെയർമാനായ എംസി കമറുദ്ദീന്റെയും  എംഡി പൂക്കോയ തങ്ങളുടേയും പേരിൽ രജിസ്റ്റർ ചെയ്തത്.

ഇതോടുകൂടി, എംഎൽഎ പ്രതിയായി 63 വ‌ഞ്ചന കേസുകളായി. അതേസമയം എംസി കമറുദ്ദീൻ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീർ ട്രഷററുമായ തൃക്കരിപ്പൂർ ആർട്സ് ആൻ‍ഡ് സയൻസ് കോളേജിൻ്റെ പേരിൽ 85 പേരിൽ നിന്ന് 5 ലക്ഷം വീതം നിക്ഷേപം വാങ്ങി പിന്നീട് പണമോ ലാഭ വിഹിതമോ നൽകാതെ വഞ്ചിച്ചെന്ന ആരോപണവുമായി എസ്എഫ്ഐ രംഗത്തെത്തി.

2013ൽ തുടങ്ങിയ കോളേജ് ഇപ്പോഴും പ്രവർത്തിക്കുന്നത് താൽക്കാലിക കെട്ടിടത്തിലാണ്. മൂന്ന് വർഷത്തിനകം സ്വന്തമായി കെട്ടിടം വേണമെന്ന വ്യവസ്ഥ ലംഘിച്ചാണ് കോളേജ് പ്രവർത്തിക്കുന്നതെന്നും എസ്എഫ്ഐ ആരോപിച്ചു. അതേസമയം കോളേജിന്‍റെ പേരിൽ നിക്ഷേപ തട്ടിപ്പ് ആരോപണം അടിസ്ഥാന രഹിതമാണെന്നും നാല് മാസത്തിനകം പുതിയ കെട്ടിടത്തിലേക്ക് മാറിയാൽ മതിയെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നും കോളേജ് അധികൃതർ അറിയിച്ചു.

By Arya MR