Fri. Nov 22nd, 2024
ഡൽഹി:

ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും, സൗദി വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാന സർവീസുകളുണ്ടാകില്ല. ജനറല്‍ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി. ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വലിയ രീതിയില്‍ ഉയരുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായുള്ള വ്യോമയാന ബന്ധം താത്കാലികമായി നിർത്തുന്നതെന്ന് സൗദ്യ അറേബ്യ അറിയിച്ചു. ഇന്ത്യയുടെ വന്ദേ ഭാരത് മിഷനെ ഇത് ബാധിക്കും.

മറ്റു രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്നവര്‍  രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പാടില്ലയെന്നും സൗദി അറിയിപ്പിൽ പറയുന്നു. നിരവധി പ്രവാസി മലയാളികള്‍ വിസ കാലാവധി കഴിയുന്നതിനു മുന്‍പ് സൗദിയിലേക്ക് മടങ്ങാന്‍ ഒരുങ്ങവെയാണ് വിലക്ക് വന്നിരിക്കുന്നത്. അതേസമയം, സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധികള്‍ക്ക് യാത്ര വിലക്കില്ല. ഇന്ത്യ കൂടാതെ, അര്‍ജന്റീന, ബ്രസീല്‍ രാജ്യങ്ങള്‍ക്കും സൗദി വിമാന യാത്ര വിലക്ക് ഏര്‍പ്പെടുത്തിട്ടുണ്ട്‌.

 

By Arya MR