Thu. Jan 23rd, 2025

കൊല്ലം:

കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി. കൊട്ടിയം പൊലീസിൽ നിന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്. പ്രതിശ്രുധ വരൻ ഹാരിസിനെ ഒഴികെ മറ്റാരെയും പ്രതി ചേർത്തില്ല എന്ന കുടുംബത്തിന്റെ ആരോപണത്തെ തുടർന്നാണ് നടപടി.

റംസിയെ ഗർഭഛിദ്രം നടത്താൻ ഹാരിസിന്റെ വീട്ടുകാരടക്കം കൂട്ടുനിന്നുവെന്ന് വീട്ടുകാർ മൊഴി നൽകിയിരുന്നു. എന്നാൽ അന്വേഷണം ആരംഭിച്ച് ഇതുവരെ ഒരു തവണ മാത്രമാണ് ഹാരിസിന്റെ വീട്ടുകാരെ ചോദ്യം ചെയ്തിട്ടുള്ളത്. അതേസമയം, ഹാരിസിന്റെ സഹോദരന്റെ ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്മി പ്രമോദിന്റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 28ന് കോടതി പരിഗണിക്കും.

By Athira Sreekumar

Digital Journalist at Woke Malayalam