Mon. Dec 23rd, 2024

ഡൽഹി:

സുദര്‍ശന്‍ ടിവി പ്രോഗ്രാം കോഡ് ലംഘിച്ചെന്ന് ആരോപിച്ച് കേന്ദ്രം സുപ്രീംകോടതിയില്‍. മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുന്നുവെന്ന കാരണത്താല്‍ സുദര്‍ശന്‍ ടിവിയുടെ ചാനല്‍ പരിപാടി പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുദര്‍ശന്‍ ടിവിക്കെതിരെയുള്ള നടപടി റിപ്പോര്‍ട്ട് കേന്ദ്രം കോടതിയിൽ നൽകിയത്.

സുദര്‍ശന്‍ ടിവി അവതരിപ്പിക്കുന്ന ‘ബിന്ദാസ് ബോല്‍’ എന്ന പരിപാടിയാണ് സുപ്രീം കോടതി തടഞ്ഞത്. യു പി എസ് സിയിലേക്ക് മുസ്ലീങ്ങള്‍ നുഴഞ്ഞുകയറുകയാണെന്ന് പ്രചരിപ്പിക്കുന്ന വാർത്താപരിപാടിയാണ് സുദര്‍ശന്‍ ടിവി പ്രക്ഷേപണം ചെയ്തിരുന്നത്. പരിപാടി മുസ്ലീങ്ങളെ അപമാനിക്കുന്നതാണെന്നും നിങ്ങള്‍ക്ക് ഒരു സമുദായത്തെ പ്രത്യേക സന്ദര്‍ഭത്തില്‍ ലക്ഷ്യം വെക്കാനാകില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam