Wed. Nov 6th, 2024
തിരുവനന്തപുരം:

ഫേസ്ബുക്കിൽ ഇപ്പോള്‍ ചലഞ്ചുകളുടെ സീസണ്‍ ആണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കപ്പിള്‍ ചലഞ്ച്, ചിരിചലഞ്ച് തുടങ്ങി  വിവിധ ചലഞ്ചുകള്‍ ഫേസ്ബുക്ക് ചുമരുകളില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇത്തരം  ചലഞ്ചുകൾ തുടങ്ങി വെച്ചത് ആരാണെന്നോ എന്ന് മുതലാണ് തുടങ്ങിയതെന്നോ സംബന്ധിച്ച് കൃത്യമായ ധാരണ ആർക്കുമില്ല. കാര്യം എന്തെന്ന് അറിയില്ലെങ്കിലും ഈ ചലഞ്ചുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ട്രെന്‍റ്കൾ സൂചിപ്പിക്കുന്നു.

https://www.facebook.com/santavjshaji/posts/333709011409030

 

ഇതിനിടെയാണ്  കർഷക ജീവിതം തകർക്കുന്ന കാർഷിക ബില്ലിനെതിരെ  സ്റ്റാൻഡ് വിത്ത് ഫാർമർ ചലഞ്ചുമായി നിരവധി പേർ മുന്നോട്ട്  വന്നത്. കേന്ദ്ര ഗവണ്മെന്റിന്റെ കാർഷിക ബില്ലിനെ എതിർക്കുന്നതിന്റെ ഭാഗമായാണ് #standwithfarmerschallenge എന്ന ഹാഷ്ടാഗ് വൈറൽ ആകുന്നത്. നിരവധി പേരാണ് ഈ ചലഞ്ചിന് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടത്.

https://www.facebook.com/ambarish.gvasu/posts/968853306959868

 

https://www.facebook.com/BandeppaKhashempurPublicLeader/posts/1959718584169782

 

എന്നാൽ കപ്പിള്‍ ചലഞ്ചും, ചിരിചലഞ്ചും ഫേസ്ബുക്കിൽ വൈറലായത് കാർഷികസമരങ്ങളെ ഫേസ്ബുക്  ടൈംലിനിൽ നിന്ന് മാറ്റിനിർത്തുവാൻ വേണ്ടിയുള്ള സംഘപരിവാറിന്റെ ശ്രമമായിട്ടാണ് ഒരു വിഭാഗം കാണുന്നത്.