Mon. Dec 23rd, 2024
ഡൽഹി:

കാര്‍ഷിക പരിഷ്കരണ ബില്ലിനെതിരെ സമരം ചെയ്യുന്ന എം.പിമാരെ സമരപന്തലില്‍ ചെന്ന് സന്ദര്‍ശിച്ച് രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിംഗ്. സമരപ്പന്തലിലേക്ക് ചായയുമായാണ് ഉപാധ്യക്ഷകന്‍ എത്തിയത്. ഹരിവംശ് നാരായണിനെ പ്രശംസിച്ച് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തവര്‍ക്ക് ചായ നല്‍കിയ ഹരിവംശിന്‍റെ മഹാമനസ്കതക്ക് നന്ദി എന്നായിരുന്നു മോദി ട്വീറ്റ് ചെയ്തത്. എം.പിമാരുടേത് മോശം പെരുമാറ്റമാണെന്ന് ആരോപിച്ച് ഹരിവംശ് നാരായണ്‍ സിംഗ് ഒരുദിവസത്തെ ഉപവാസ സമരത്തിലാണ്.