Mon. Dec 23rd, 2024
കൊച്ചി:

മലയാറ്റൂരിൽ സ്ഫോടനമുണ്ടായത് അനധികൃതമായി വെടിമരുന്ന് സൂക്ഷിച്ച കെട്ടിടത്തിലെന്ന് പോലീസ് കണ്ടെത്തൽ. ഈ കെട്ടിടത്തിൽ വെടിമരുന്ന് ശേഖരിക്കാനുള്ള അനുമതി ഉണ്ടായിരുന്നില്ലെന്നും ഉടമകൾക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് അറിയിച്ചു. സ്ഫോടനമുണ്ടായ പാറമടയ്ക്ക് ലൈസൻസുണ്ടോ എന്ന കാര്യവും എറണാകുളം റൂറൽ എസ് പി കെ കാർത്തിക് പറഞ്ഞു. മലയാറ്റൂരിന് സമീപം ഇല്ലിത്തോടുള്ള വിജയ എന്ന പാറമടയിലാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ സ്ഫോടനം നടന്നത്. അപകടത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam