Mon. Dec 23rd, 2024

ഇടുക്കി:

ഇടുക്കിയിലെ കുറത്തിക്കുടി വനത്തിനുള്ളിൽ ചങ്ങാടം മറിഞ്ഞ് ഒൻപത് പേർ ഒഴുക്കിൽപ്പെട്ടു. മൂന്ന് കുട്ടികളും ആറ് മുതിർന്നവരുമാണ് ഒഴിക്കിൽപ്പെട്ടത്. ഒൻപത് പേരെയും രക്ഷപ്പെടുത്തിയതായി വിവരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നാണ് സംഭവ സ്ഥലത്ത് തിരച്ചിൽ നടത്തിയത്. കൂടാതെ അടിമാലിയിൽ നിന്ന് 2 ഫയർഫോഴ്‌സ് യൂണിറ്റും എൻഡിആർഎഫ് സംഘവും രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam