ഡൽഹി:
അൽ ഖ്വയ്ദ ഭീകര ബന്ധം ആരോപിച്ച് കേരളത്തിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമായി പിടികൂടിയ ഒമ്പത് പേരെ ഇന്ന് പുലർച്ചയോടെ ഡൽഹിയിൽ എത്തിച്ചു. ഇവരെ നാളെ ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കും. തുടർന്ന് പ്രതികളെ എന്‍ഐഎ കസ്റ്റഡിയിലാവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ഡൽഹിയിലെ രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന ഇവരുടെ മെഡിക്കൽ പരിശോധന രാവിലെ പൂർത്തിയായിരുന്നു.
രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുക വഴി കൂടുതൽ ഭീകരരിലേക്ക് എത്തിച്ചേരാനാകുമെന്നാണ് എൻഐഎ പ്രതീക്ഷിക്കുന്നത്.
പ്രതികള്‍ക്ക് ലഭിച്ച പ്രാദേശിക സഹായത്തിന്റെ വിവരങ്ങളും ഇവരിൽ നിന്ന് പിടികൂടിയ ഡിജിറ്റൽ തെളിവുകളുടെ ഉൾപ്പെടെ പരിശോധനയും നടത്തിവരികയാണ്. ഈ മാസം 11ന് രേഖപ്പെടുത്തിയ എന്‍ഐഎ കേസ് ആസ്പദമാക്കി നടത്തിയ ചർച്ചയിലാണ് എറണാകുളത്ത് നിന്ന് മൂര്‍ഷീദ് ഹസൻ, ഇയാക്കൂബ് ബിശ്വാസ്, മൊഷറഫ് ഹൊസൻ എന്നിവരെ പിടികൂടിയത്.