ഡൽഹി:
എൻ.കെ.പ്രേമചന്ദ്രൻ എംപിക്ക് കോവിഡ്.ഞായറാഴ്ചാണ് എംപിക്ക് കോവിഡ് സ്ഥിരീകരിച്ചത്.പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലാണ് അദ്ദേഹം.ശനിയാഴ്ച യുഡിഎഫ് എംപിമാരോടൊപ്പം പ്രേമചന്ദ്രൻ എംപി വാർത്താസമ്മേളനം നടത്തിയിരുന്നു.അതേസമയം കൂടുതൽ എംപിമാർക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ലോക്സഭയുടെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കിയേക്കുമെന്നും റിപ്പോർട്ട് ഉണ്ട്.
ബുധനാഴ്ചയോടെ സമ്മേളനം അവസാനിപ്പിക്കാനാണ് നീക്കം. പ്രതിപക്ഷ പാർട്ടികളുമായി ആലോചിച്ചശേഷമാണ് സർക്കാർ ഇക്കാര്യം തീരുമാനിച്ചത്.എംപിമാരുടെ സുരക്ഷയെ മുൻനിർത്തിയാണ് കേന്ദ്രനീക്കം. ലോക്സഭ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ നെഗറ്റീവായ മൂന്ന് എംപിമാർക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ലോക്സഭ സമ്മേളനം വെട്ടിച്ചുരുക്കാൻ ആലോചിക്കുന്നത്.പ്രതിപക്ഷ പാർട്ടികളും സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിന് അനുകൂലമാണ്. രാജ്യസഭയും ബുധനാഴ്ചയോടെ അവസാനിപ്പിക്കാനാണ് സാധ്യത.