Wed. Jan 22nd, 2025
അടൂര്‍:

അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറിനും കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഗോപകുമാറിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും പുറമേ പിഎക്കും ഡ്രൈവര്‍ക്കും ഇന്നലെ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പൊതുപരിപാടികളിലെ സ്ഥിരം സാന്നിധ്യമായ എം.എൽ.എക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ എന്നാണ് നിഗമനം. എന്നാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ അടൂർ ജനറല്‍ ആശുപത്രിയിലെത്തിയ ശേഷം ഗോപകുമാറും കുടുംബവും വീട്ടിലേക്ക് മടങ്ങി. എന്നാൽ ഏഴ് ദിവസത്തിനു ശേഷം ഇവർക്ക് വീണ്ടും ആൻ്റിജൻ പരിശോധന നടത്തും.

അതേസമയം താനുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് എം.എല്‍.എ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.