Mon. Dec 23rd, 2024
കൊച്ചി:

എറണാകുളത്തിന് പുറത്തുള്ള മറ്റ് ജില്ലകളിലും അൽഖ്വയ്ദാ സാന്നിധ്യം. കേരളത്തിലെ സംഘത്തിൽ കൂടുതൽ അംഗങ്ങൾ ഉള്ളതായാണ് എൻഐഎയുടെ നിഗമനം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും.

കേരളത്തിൽ ഭീകരർക്ക് പ്രാദേശിക സഹായം ലഭിച്ചിരുന്നതായി എൻഐഎ അറിയിച്ചു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം എൻഐഎ ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായവരുടെ ഭീകര ബന്ധം അറിയാവുന്ന ചില സംഘടനകൾ കേരളത്തിൽ ഉണ്ടായിരുന്നു. അറസ്റ്റിലായവർ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ യുവാക്കളുമായി നിരന്തര ബന്ധം പുലർത്തിയിരുന്നുവെന്നും എൻഐഎ കണ്ടെത്തി.

അതേസമയം, കൊച്ചിയിൽ എൻഐഎയുടെ പിടിയിലായ അൽഖ്വയ്ദ ഭീകരരെ ഇന്ന് ഡൽഹിയിലേക്ക് കൊണ്ടുപോകും. ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ മർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈൻ എന്നിവരെയാണ് ഡൽഹിയിലേയ്ക്ക് കൊണ്ടു പോകുക. ഇതിനായി ഇന്നലെ വൈകുന്നേരം മജിസ്‌ട്രേറ്റ് അനുമതി നൽകി. വർഷങ്ങളായി കൊച്ചി കേന്ദ്രീകരിച്ച് താമസിക്കുകയായിരുന്നു ഭീകരർ. പെരുമ്പാവൂരിലും, പാതാളത്തുമാണ് ഭീകരർ താമസിച്ചിരുന്നത്.