Mon. Dec 23rd, 2024
തിരുവനന്തപുരം:

കൊവിഡ് വര്‍ധനവിനിടെ തലസ്ഥാനത്ത് അടക്കം നടക്കുന്ന സമരങ്ങളെ രൂക്ഷമായി വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു നിയന്ത്രണവും ഇല്ലാതെ തലസ്ഥാനത്ത് നടക്കുന്ന അഴിഞ്ഞാട്ടം കൊവിഡ് വ്യാപനത്തിന് ഇടയാക്കിയെന്ന് കടകംപള്ളി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എത്രമാത്രം വ്യാപിക്കാമോ അത്ര തന്നെ വ്യാപികട്ടെ എന്ന മനോഭാവത്തിൽ ഉള്ള പ്രവർത്തനമാണ് തലസ്ഥാനത്ത് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആശുപത്രികൾ നിറഞ്ഞാൽ എന്തുചെയ്യുമെന്നും മന്ത്രി ചോദിച്ചു.

By Arya MR