Sun. Dec 22nd, 2024

തിരുവനന്തപുരം:

മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ മുന്നറിയിപ്പ്. ഒക്ടോബര്‍ 12ന് ശ്രീറാം നേരിട്ട് കോടതിയില്‍  ഹാജരാകണം. മൂന്നു തവണ നോട്ടിസ് നല്‍കിയിട്ടും ശ്രീറാം കോടതിയില്‍ ഹാജരായിട്ടില്ല. രണ്ടാം പ്രതി വഫ ഫിറോസ് കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു.

മദ്യലഹരിയിൽ അമിതവേഗത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചത്. സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു അദ്ദേഹം. 2019 ഓഗസ്റ്റ് മൂന്നാം തീയതി തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടം. ജോലി കഴിഞ്ഞ് ബഷീര്‍ വീട്ടിലേക്ക് തിരിച്ചുപോകവേയായിരുന്നു കാറിടിച്ച് മരിച്ചത്.

 

By Binsha Das

Digital Journalist at Woke Malayalam