Sat. Apr 5th, 2025
തിരുവനന്തപുരം:

മന്ത്രി തോമസ് ഐസക് കൊവിഡ്മുക്തനായി ആശുപത്രിവിട്ടു. കോവിഡ് പോസിറ്റീവായതിനാല്‍ കഴിഞ്ഞ ആറിനാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇനി ഏഴുദിവസം വീട്ടില്‍ ക്വാറന്റീനിലായിരിക്കുമെന്ന് അദ്ദേഹം തന്റെ ഫെയിസ്ബുക്ക്  കുറിപ്പിലൂടെ അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് എല്ലാവരും അതീവ ജാഗ്രതപാലിക്കണമെന്ന് മന്ത്രി ഓര്‍മ്മപ്പെടുത്തി. ഏത് ആള്‍ക്കൂട്ടവും  രോഗവ്യാപന സാധ്യത പലമടങ്ങ് ഉയര്‍ത്തും എന്നത് അനുഭവമാണെന്നും അദ്ദേഹം പറയുന്നു. അതേസമയം കോവിഡ് വ്യാപനത്തിനിടയില്‍ പ്രതിപക്ഷത്തിന്റെ സമരത്തേയും അദ്ദേഹം വിമര്‍ശിച്ചു.

By Arya MR