Mon. Dec 23rd, 2024
ഡൽഹി:

രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയുമടക്കം രാജ്യത്തെ പതിനായിരത്തോളം പ്രമുഖരെ ചൈന നിരീക്ഷിക്കുന്നുവെന്ന റിപ്പോർട്ട് പാർലമെൻറിൽ ഉന്നയിച്ച്  കോൺഗ്രസ് എംപി കെസി വേണുഗോപാൽ.  ഇത്  ഗൗരവമേറിയ വിഷയമാണെന്നും സർക്കാർ പ്രതികരിക്കണമെന്നും സഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതേതുടർന്ന്, ചൈനീസ് നിരീക്ഷണം ഗൗരവകരമാണന്നും തുടര്‍നടപടികൾ എന്തു വേണമെന്ന് ആലോചിക്കണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.

ഇന്ത്യ-ചൈന അതിർത്തി സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ചൈന ഇന്ത്യയിലെ പ്രമുഖരെ നിരീക്ഷിക്കുന്നതായി റിപ്പോർട്ട് വന്നത്. ഇന്ത്യയുടെ രാഷ്‌ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, ചീഫ് ജസ്റിസുമാർ, സേന തലവന്മാർ, മാധ്യമപ്രവർത്തകർ, ചലച്ചിത്ര താരങ്ങൾ തുടങ്ങിയ പതിനായിരത്തോളം പ്രമുഖരെ ചൈനീസ് ഷെന്‍സെന്‍ ഡേറ്റ ടെക്നോളജി നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ്സാണ് റിപ്പോർട്ട് ചെയ്തത്.

By Arya MR