Mon. Dec 23rd, 2024

ടോക്യോ:

ജപ്പാനീസ് ഭരണകക്ഷി നേതാവ് യോഷിഹിതെ സുഗയെ ഇന്ന് നടന്ന പാർലമെന്റ് വോട്ടെടുപ്പിൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാക്കാതെ ഷിന്‍സോ അബെ രാജി വെച്ചതിനെ തുടര്‍ന്നാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുത്തത്. തുടർന്ന് ഇന്ന് നടന്ന പാർലമെന്റ് വോട്ടെടുപ്പിൽ 462ൽ 314 വോട്ടുകൾ നേടി ഭൂരിപക്ഷത്തോടെ യോഷിഹിതെ സുഗ പ്രധാനമന്ത്രിയായി  തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

കൊറോണ വ്യാപനത്തിന്റെ ഗുരുതര പ്രതിസന്ധിയ്ക്കിടെ രാജി വെക്കേണ്ടി വന്ന അബെയുടെ ജനക്ഷേമപരമായ ഭരണനയങ്ങള്‍ പിന്തുടരാൻ ആഗ്രഹിക്കുന്നതായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായ യോഷിഹിതെ സുഗ പറഞ്ഞു. എട്ടു വര്‍ഷത്തിലധികമായി ജപ്പാന്റെ പ്രധാനമന്ത്രിയായി തുടര്‍ന്ന ഷിന്‍സോ അബെ സുഗയ്ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നും അറിയിച്ചിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam