Mon. Dec 23rd, 2024

കൊച്ചി:

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ട്. ഇന്നലെ ഹാജരാക്കത്തിന്‍റെ കാരണം മാത്രമാണ് ചോദിച്ചത്. സ്വപ്ന ആശുപത്രിയിലായിരുന്നുവെന്ന് മറുപടി നല്‍കിയതായും സൂപ്രണ്ട് പറഞ്ഞു.

അതേസമയം, സ്വപ്നയ്ക്കു കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് മെഡിക്കൽ ബോർഡ് വീണ്ടും സ്ഥിരീകരിച്ചതോടെ ആശുപത്രിവാസം നാടകമായിരുന്നോയെന്ന സംശയത്തിലാണ് ജയിൽവകുപ്പ്.  നെഞ്ചുവേദനയുണ്ടെന്ന് ആവർത്തിച്ച് ഒരാഴ്ചയിലേറെ ആശുപത്രിയില്‍ കഴിഞ്ഞ സ്വപ്ന ആൻജിയോഗ്രാമിനു സമ്മതപത്രം എഴുതി വാങ്ങാനെത്തിയ മെഡിക്കൽ സംഘത്തോടു നെഞ്ചുവേദന മാറിയെന്ന് പറ‍ഞ്ഞിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam