Sun. Jan 19th, 2025

 

തിലകന്‍ പറഞ്ഞത് പോലെ ബി ഉണ്ണികൃഷ്ണന്‍റേത് ഒരു മാഫിയ ഗ്രൂപ്പെന്ന് സംവിധായകന്‍ വിനയന്‍. തന്നെ വേട്ടയാടുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും വിനയന്‍ പറഞ്ഞു. വിലക്കിനെതിരെ കേസിന് പോയത് തനിക്ക് വേണ്ടി മാത്രമല്ല. മോഹന്‍ലാലിനെ സ്വാധീനിച്ച് അമ്മ സംഘടനയെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടക്കുകയാണെന്നും വിനയന്‍ ആരോപിച്ചു. അതേസമയം, സംവിധായകൻ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിന്എതിരെ ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയണ് അദ്ദേഹത്തിന്‍റെ പ്രതികരണം. തെളിവുകൾ പരിഗണിക്കാതെയാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പടിവിച്ചത് എന്നാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ വാദം.

By Athira Sreekumar

Digital Journalist at Woke Malayalam